കാഞ്ഞങ്ങാട്: ഒരു നാടിനെയാകെ വിറപ്പിച്ച കുപ്രസിദ്ധ കവർച്ചക്കാരൻ മടിക്കൈ കാഞ്ഞിരപൊയിലെ അശാേേക നെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അമ്പലത്തറ പോലീസ് കോടതിയിലേക്ക്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തുന്നതിനായി അടുത്ത ദിവസം പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും എറണാകുളത്ത് പിടിയിലായ അശോകൻ റിമാൻ്റിലാണുള്ളത്.
മറെെൻഡ്രൈവിൽ നിന്നാണ് അശോകനെ എറണാകുളം പോലീസ് പിടികൂടിയത്
വിവരമറിഞ്ഞ് ഹൊസ്ദുർഗിൽ നിന്ന് പോലീസ് സംഘം എറണാകുളത്തേക്ക് പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാളത്ത് കാഞ്ഞിരപ്പൊയിൽ സ്വദേശികൾ അശോകനെ കണ്ട് തിരിച്ചറിഞ്ഞ് ഉടൻ പോലീസിന് വിവരം കൈമാറുകയായിരുന്നു.
കാഞ്ഞിരപൊയിൽ കാട്ടിലൊളിച്ച അശോകന് വേണ്ടി പോലീസ് ആഴ്ചകളോളം കാട്ടിൽ തിരച്ചിൽ നടത്തിയിരുന്നുഅശോകന്
അമ്പലത്തറ പോലീസിൽ2 കേസുകൾ പ്രതിക്കെതിരെയുണ്ട്
പരാതിക്കാരൻ: പ്രഭാകരൻ കറുവളപ്പു
തായനുർ നൽകിയ കേസ്.
2.75 പവൻ സ്വർണം
2 മൊബൈൽ
1500 രൂപ കവർന്നതാണ് കേസ്.
മാധവി യുടെ വീട് പൂട്ട് പൊളിച്ചു അകത്തു കയറി 30000 രൂപ കവർന്നതാണ് രണ്ടാമത്തെ കേസ്.
രണ്ട് കേസിലും ഒന്നാം പ്രതി അശോകനാണ്.
രണ്ടാം പ്രതി മഞ്ജുനാഥ്ബന്ധടുക്കനേരത്തെ അറസ്റ്റിലായി. മടിക്കൈയിൽ വീട്ടമ്മയെ തലക്കടിച്ച് ആഭരണം കവർന്ന കേസിൽ ഹൊസ്ദുർഗ് പോലീസും പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
0 Comments