പത്ത് ദിവസം മുൻപാണ് അവധി കഴിഞ്ഞ് ധനേഷ് അബുദാബിയിലേക്ക് മടങ്ങിയത്. അവിവാഹിതനാണ്.
പൊട്ടിത്തെറിയിൽ ശശീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബുദാബി ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം
റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അബൂദബി നഗരത്തില്‍ ഖാലിദിയ മാളിന് സമീപത്തെ അഞ്ചു നില കെട്ടിടത്തിലുണ്ടായ വാതക സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അബുദബി പോലീസ് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ മരിച്ചവരിൽ ധനേഷ് ഉൾപ്പെട്ട വിവരം ഇന്ന് വൈകീട്ടാണ് നാട്ടിലെത്തിയത്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ കേന്ദ്രീകൃത പാചകവാതക സംഭരണിയിലാണ് അപകടമുണ്ടായത്. പ്രാഥമിക കണക്കുകള്‍ പ്രകാരം 64 പേര്‍ക്ക് നിസ്സാര പരുക്കുകളും 56 പേര്‍ക്ക് സാരമായ പരിക്കുകളുമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.. പരുക്കേറ്റവർ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിൽസയിലാണ്.ഇവരിൽ കൂടുതൽ കാഞ്ഞങ്ങാട് സ്വദേശികൾ ഉള്ളതായി പറയുന്നു.. സ്ഫോടനത്തില്‍ സമീപത്തെ ആറ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ഷോപ്പുകളുകളിലെയും ഫ്‌ളാറ്റുകളിലെയും അടക്കം ഗ്ലാസ്സുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. പരുക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും അടക്കം കുടുംബങ്ങള്‍ ഉണ്ടെന്നാണ് വിവരം. രണ്ട് പ്രാവശ്യമാണ് സ്ഫോടനമുണ്ടായത്. ആദ്യ ശബ്ദം കേട്ടയുടന്‍ തന്നെ ആളുകള്‍ പോലീസിനെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു കാതടിപ്പിക്കുന്ന രണ്ടാമത്തെ ശബ്ദം. ഇതോടെ സമീപ കെട്ടിടങ്ങളിലെ ജനാലകള്‍ വിറച്ചു. ചില ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നുവീഴുകയും ചെയ്തു. സ്ഫോടനത്തിനു പിന്നാലെ സിവില്‍ ഡിഫന്‍സ് ഫോഴ്സും പോലീസും സ്ഥലത്തെത്തി. സ്ഫോടനം നടന്നതിനെ തുടര്‍ന്ന് പോലീസ് അപകടം നടന്ന കെട്ടിടത്തിന് സമീപത്തുള്ള റോഡുകളില്‍ ഗതാഗതം വിലക്കി. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി. സ്ഫോടനം നടന്ന കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ചു. . അപകടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി അബുദബി പോലീസും സിവില്‍ ഡിഫന്‍സും അറിയിച്ചു.
0 Comments