എറണാകുളം:വിദ്വേഷ പ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജിന് ജാമ്യം. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ചാണ് ജാമ്യം.
വിദ്വേഷ പ്രസംഗം ആവർത്തിക്കരുതെന്ന് കോടതി പറഞ്ഞു. ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് പി. ഗോപിനാഥാണ് ജോർജിന് ജാമ്യം അനുവദിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് നിലവിൽ ജോർജുള്ളത്. വെണ്ണല വിദ്വേഷ പ്രസംഗ കേസിലും ജാമ്യം നൽകിയിട്ടുണ്ട്.
0 Comments