കാഞ്ഞങ്ങാട്:പൂഴ്ത്തിവെപ്പു തടയാൻ സ്പെഷ്യൽ സ്ക്വാഡ് ഇന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധനനടത്തി
ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സിവിൽ സപ്ലൈസ്, പോലീസ്, റവന്യു, ലീഗൽ മെട്രോജി ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം പരിശോധന നടത്തിയത്
അരി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമമുണ്ടാക്കി വിലക്കയറ്റമുണ്ടാക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യംജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് കെ എൻ ബിന്ദുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന പൂഴ്ത്തിവെപ്പ് കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
0 Comments