Ticker

6/recent/ticker-posts

ഭീകരാക്രമണങ്ങൾക്കെതിരെ ചിത്താരി കടലിൽ കോസ്റ്റൽ പോലീസിൻ്റെ മോക്ക്ഡ്രിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച റെഡ്ഫോഴ്സിനെ തുരത്തി

ഭീകരാക്രമണങ്ങൾക്കെതിരെ തീരത്തെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിൻ്റെ ഭാഗമായി  കോസ്റ്റൽ പൊലിസിൻ്റെ മോക്ക് ഡ്രിൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച റെഡ്ഫോഴ്സിനെ
മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെയാണ്  കീഴ്പ്പെടുത്തിയത്.  ഒരു ബോട്ടിൽ  മൂന്നംഗ സംഘം പുറപ്പെട്ടിട്ടുണ്ടെന്ന വിവരം  ലഭിക്കുന്നു. .ഇതോടെ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിച്ച തോടെയാണ് റെഡ്ഫോഴ്സ് അംഗങ്ങളെ തീരദേശ പാെലിസിനു കിടക്കാനായത്. ചിത്താരിയിൽ നിന്നും ആറു  കിലോമീറ്റർ ദൂരെ കടലിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ബോട്ടിലും തോണികളിലുമായി  കര ലക്ഷ്യം വച്ച് നീങ്ങുകയായിരുന്നു. ബേക്കൽ കോസ്റ്റൽ ഇൻസ്പെക്ടർ സാംസൺ, എസ്.ഐ ബേബി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് മോക്ക്ഡ്രിൽ അരങ്ങേറിയത്.
Reactions

Post a Comment

0 Comments