Ticker

6/recent/ticker-posts

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഫാത്തിമ നൂറക്ക് സ്നേഹോപഹാരം

നീലേശ്വരം:2022 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഓർച്ചയിലെ ജാബിർ - നാസില ദമ്പതികളുടെ മകളായ ഫാത്തിമ നൂറ ജാബിറിന് ഓർച്ച മുസഫർ അഹമ്മദ് വായനശാല& ഗ്രന്ഥാലയം സ്നേഹോപഹാരം നൽകി
     ചടങ്ങിൽ വായനശാല മെമ്പർ രജിത്ത് കെവി അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉപഹാരം നൽകി വികസന സ്ഥിരം കമ്മിറ്റി അധ്യക്ഷ വി ഗൗരി, സി പി  എം നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി വി ഭാസ്കരൻ ,കെ സുരേഷ് ബാബു, ആനച്ചാൽ എ കെ ജി വായനശാല പ്രസിഡൻ്റ് ടി വി സജീവൻ എന്നിവർ ആശംസകൾ നേരുന്നു വായനശാല സെക്രട്ടറി ടി വി ബാബു സ്വാഗതവും വായനശാല മെമ്പർ രാമാദേവി നന്ദിയും പറഞ്ഞു
Reactions

Post a Comment

0 Comments