വെള്ളിക്കോത്ത്:നാടിന്റെ സാംസ്കാരിക മണ്ഡലത്തിൽ അഞ്ച് പതിറ്റാണ്ടിന്റെ നിറസാന്നിധ്യമായ വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഡോ.കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. അഴീക്കോടൻ രാഘവൻറെ മകൻ മധു അഴീക്കോടൻ മുഖ്യഅതിഥിയായി സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടീ ശോഭ, സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി അപ്പുക്കുട്ടൻ , സംഘാടക സമിതി രക്ഷാധികാരി ഡോക്ടർ സി ബാലൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗംങ്ങളായ മൂലകണ്ടം പ്രഭാകരൻ, എം രാഘവൻ, ദേവി രവീന്ദ്രൻ , വി. ഗിനീഷ് തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ വി.ജയൻ മാസ്റ്റർ സ്വാഗതവും സംഘാടകസമിതി ട്രഷറർ കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ സുവർണ ജൂബിലി ലോഗോ രൂപകൽപന ചെയ്ത ശില്പി വിനോദിനെയും ബംഗളൂരു ശ്രീനിവാസ സർവകലാശാലയിൽനിന്ന് എം സി എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഘ്നേഷ് കാമത്ത്, നിരവധി ഷോർട്ട് ഫിലിമുകളിൽ പുരസ്കാരങ്ങൾ നേടിയ ഷനിൽ എന്നിവരെ അനുമോദിച്ചു. അഴീക്കോടൻ ക്ലബ് സമ്മാന പദ്ധതിയിലൂടെ സ്വരൂപിച്ച ഫണ്ടിൽനിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുക അഴീക്കോടൻ ചാരിറ്റി ഗ്രൂപ്പ്ന് കൈമാറി. തുടർന്ന് പ്രശസ്ത ഗായകൻ അലോഷി യും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യ സുവർണ്ണ ജൂബിലി ആഘോഷത്തിന് നിറപ്പകിട്ടേകി.
0 Comments