ജനകീയ ശുചീകരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പാഴ് വസ്തുക്കളിൽ പുന: ചക്രമണത്തിനും പുനരുപയോഗത്തിനും സാധ്യതയുള്ള പ്രത്യേകം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും, അഴുകുന്ന വസ്തുക്കൾ കുഴി കമ്പോസ്റ്റാക്കി മാറ്റും. ഇതിനു മുന്നോടിയായി നടന്ന ജല നടത്തത്തിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുകയും അവ ജിഐ എസ്സ് മാപ്പിംഗ് നടത്തുകയുണ്ടായി. ഒരോ വാർഡിൽ നിന്നും നാല് വീതം ജല സ്രോതസ്സുകളിൽ നിന്ന് ജലം ശേഖരിച്ച്ഗുണ നിലവാര പരിശോധന നടത്തുകയുണ്ടായി. ജനകീയ ശുചീകരണത്തിനു ശേഷം നീർച്ചാലുകൾ ശുചിയായി സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കും. മുക്കൂട് ഒറുവുങ്കര തോട് പരിസരത്ത് നടന്ന അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ കെ. വി.ലക്ഷ്മി, പി.മിനി, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം. പി.സുബ്രഹ്മണ്യൻ, ടി.പി. കാർത്യായണി, കോടാട്ട് കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഗോപൻ, ഒ.മോഹനൻ, പി.കെ. ബാലൻ, ദീപു രാജ്.എൻ, വിജി.കെ. കെ, മഞ്ജുള എം. വി, ജയശ്രീ എന്നിവർ സംസാരിച്ചു ഇരുപത്തിമൂന്നാം വാർഡ് മെമ്പർ എം. ബാലകൃഷ്ണൻ സ്വാഗതവും മിനി നന്ദിയും പറഞ്ഞു.
0 Comments