Ticker

6/recent/ticker-posts

അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴക്ക് സാധ്യത, കാസർകോട് ജില്ലയിൽ നിരവധി കൺട്രോൾ റൂമുകൾ തുറന്നു

കാഞ്ഞങ്ങാട്:മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു

കളക്ട്രേറ്റ് കൺട്രോൾ റൂം
ലാൻഡ് ഫോൺ : 04994-257700
മൊബൈൽ : 9446601700

താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
കാസറഗോഡ്- 04994-230021/ 9447030021
മഞ്ചേശ്വരം- 04998-244044/ 8547618464
ഹോസ്ദുർഗ്- 04672-204042/ 9447494042വെള്ളരിക്കുണ്ട്- 04672-242320/ 8547618470
അതിതീവ്ര മഴ മുന്നറിയിപ്പിൻറെയും റെഡ് അലെർട്ടിന്റെയും പശ്ചാത്തലത്തിൽ പോലീസിനും അഗ്നിശമന രക്ഷാസേനക്കുമുള്ള പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ കേരള പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ 
ഓരോ പ്രദേശത്തെ മഴയുടെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ ജില്ലാ കൺട്രോൾ റൂമുകളിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂമുകളിലും അറിയിക്കേണ്ടതാണ്.

റെവന്യൂ, തദ്ദേശ വകുപ്പുകളുമായി സഹകരിച്ച് കൊണ്ട്  ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ നൽകുകയും  അടിയന്തര ഘട്ടത്തിൽ  രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി സജ്ജമായിരിക്കുകയും ചെയ്യുക.

മരങ്ങളും ചില്ലകളും ഒടിഞ്ഞു വീണുള്ള അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്. അത്തരം അപകടഘട്ടങ്ങളെ നേരിടാൻ ആവശ്യമായ ഉപകരണങ്ങൾ മുൻകൂറായി തയ്യാറാക്കി വെക്കേണ്ടതാണ്. ഇതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെ ബന്ധപ്പെടാവുന്നതും ഐഡി ആർഎൻ പോർട്ടലിൻറെ സഹായം ഉപയോഗിക്കാവുന്നതുമാണ്. സന്നദ്ധ സംഘടനകളുടെയും സഹായം സ്വീകരിക്കാവുന്നതാണ്.

സിവിൽ ഡിഫെൻസിനെ സജ്ജമാക്കി നിർത്തേണ്ടതാണ്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനങ്ങൾക്ക് വിധേയമായി  അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും, ആവശ്യമെങ്കിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും നിയന്ത്രിക്കേണ്ടതാണ്.

നഗരങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയാണെങ്കിൽ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ആസൂത്രണം ചെയ്യണ്ടതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി



Reactions

Post a Comment

0 Comments