കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ തമ്പടിച്ച് നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ടുപേരെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ് ഐ ശ്രീജേഷ്, എ.എസ്.ഐ അബൂബക്കർ കല്ലായിയും സംഘവും അറസ്റ്റ് ചെയ്തു.
കണ്ണൂർ മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി 58, എടക്കാട്കടലായിയിലെ കെ.ബഷീർ (47) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി 9.15ന്നോർത്ത് കോട്ടച്ചേരിയിലെ എലൈറ്റ്ലോഡ്ജ് മുറിയിലാണ് സംഭവം. 500രൂപയുടെ നോട്ട് രാസവസ്തുവിലിട്ട് ഒറിജിനൽ നോട്ടിനെ പോലെ കോപ്പിയെടുത്ത് നൽകുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവമറിഞ്ഞ് നിരവധിപേർ ലോഡ്ജ് പരിസരത്തെത്തിയിരുന്നു. രഹസ്യവിവരം ലഭിച്ച എസ്.ഐ. ശ്രീജേഷ് എ.എസ്.ഐ അബൂബക്കറിനെ മഫ്ടിയിൽ പറഞ്ഞയച്ച് സംഭവം ഉറപ്പാക്കിയതോടെ എസ്ഐയും സംഘവുമെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്നും രാസവസ്തുക്കളും കടലാസുകളും കണ്ടെത്തി.
വേഷം മാറി പ്രതികൾ തമ്പടിച്ചഹോട്ടലിലെ 317-ാം നമ്പർ മുറിയിലെത്തിയ പോലീസ് 500 രൂപ പ്രതികൾക്ക് നൽകി.
500 രൂപ നോട്ടിൻ്റെ അതേ വലിപ്പമുള്ള കറുത്ത കട്ടി കടലാസിന് മുകളിൽ വെച്ച് ഇതിന് മുകളിൽ വെള്ളകടലാസ് വെച്ച് നൂൽ കൊണ്ട് കെട്ടി ലായനിയിൽ മുക്കിയെടുക്കുമ്പോൾ ഒറിജിനലിനെ വെല്ലുന്ന മറ്റൊരു സീരിയലിലുള്ള 500 രൂപ സൃഷ്ടിക്കപ്പെട്ടു
പതിനായിരം രൂപ നൽകിയാൽ ഇത്തരത്തിൽ വ്യാജ നോട്ടുകളുണ്ടാക്കി തരാമെന്ന് വേഷം മാറിയെത്തിയ പോലിസുദ്യോഗസ്ഥനോട് പ്രതികൾ അറിയിച്ചു.
പണവുമായി വരാമെന്നറിയിച്ച് പുറത്തിറങ്ങിയ എ എസ് ഐ അബൂബക്കർ പുറത്ത് കാത്ത് നിന്ന എസ്ഐവിവരം അറിയിച്ചു പിന്നാലെ പ്രതികളെ ഹോട്ടൽ മുറിയിൽ നിന്നും പോലീസ്കസ്റ്റഡിയിലെടുക്കുകയായിരുന്നു
0 Comments