Ticker

6/recent/ticker-posts

സ്നേഹ ചായയും വിഭവ കിറ്റും പുതുമകളുമായി എം ആ എസിൽ പ്രവേശനോൽസവം കൗതുകമായി

കാഞ്ഞങ്ങാട്:സ്നേഹചായ നൽകിയും വിഭവ കിറ്റ് സമ്മാനിച്ചും പുതുമകളോടെ വെളളച്ചാൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവം കൗതുകമായി.
വിവിധ രുചികളിലുള്ള ചായയും മധുര വിഭവങ്ങളും പലഹാരങ്ങളും ലഭ്യമാക്കിയ ടീ സ്റ്റാൾ ആകർഷണീയമായി.
വസ്ത്രങ്ങളും സ്റ്റേഷനറി സാധനങ്ങളും ഉൾപ്പെടെ പത്തിലേറെ വിഭവങ്ങളുൾപ്പെടുത്തിയ പട്ടികജാതി വികസന വകുപ്പിൻ്റെ സമ്മാന കിറ്റും വിതരണം ചെയ്തു.
പ്രവേശനോത്സവം ഉദ്ഘാടനം കാഞ്ഞങ്ങാട് സബ് കലക്ടർ മേഘശ്രീ ഡി. ആർ.  നിർവ്വഹിച്ചു.
പിലിക്കോട് ഗ്രാമപഞ്ചായത്തംഗം സി.വി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 12 എ പ്ലസുമായി നൂറ് ശതമാനം വിജയം നേടിയതിന് വെള്ളച്ചാൽ എം. ആർ എസിന് പട്ടികജാതി വികസന വകുപ്പിൻ്റെ അവാർഡ് സബ്കലക്ടർ എം.ആർ. എസ് വെള്ളച്ചാലിന് സമ്മാനിച്ചു.
വിഭവ കിറ്റ് വിതരണ ഉദ്ഘാടവും നടന്നു.
വകുപ്പ് ഉത്തരമേഖലാ ഡെ.ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മാസ്റ്റർ കെ.സി മുഹമ്മദ്കുഞ്ഞി, സീനിയർ അസിസ്റ്റൻ്റ് രാജശ്രീ പ്രസംഗിച്ചു.
സീനിയർ സൂപ്രണ്ട് പി.ബി.ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രീതിക നന്ദിയും പറഞ്ഞു.
സജില എം.വി.  കൃഷ്ണാനന്ദൻ.ടി അനിൽകുമാർ ടി. എസ് .രമ്യ മോഹൻ എം., സരിത പി., മുഹമ്മദലി, സുഖന്യ,  സംബന്ധിച്ചു.
പോലീസ് കേഡറ്റ് പരേഡും കുട്ടികളുടെ സംഗീതപരിപാടിയും ആകർഷണീയമായി.
Reactions

Post a Comment

0 Comments