Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ തമ്മിൽ തല്ലിയ അഞ്ച് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിൽ പരസ്പരം തമ്മിൽ തല്ലിയ അഞ്ച് പേരെ ഹൊസ്ദുർഗ് എസ് ഐ കെ.ശ്രീജേഷ് അറസ്റ്റ് ചെയ്തു.
 വാഴക്കോട്ടെ ബി.ബിനു 40, കൊളവയലിലെ കെ.ഷാജി 36, കരുവളത്തെ കെ.ആർ.ശ്രീ ഹരി 25.നാരംബാടിയിലെ എം.എ.അജ്മൽ 19, ഒഴിഞ്ഞവളപ്പിലെ സി.എച്ച്. നുസൈബ്‌ 23 എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകീട്ട് പഴയ ബസ് സ്റ്റാൻ്റിന് സമീപം നയാ ബസാറിലാണ് തമ്മിൽ തല്ലിയത്.
പൊതുജനങ്ങൾക്ക് ഭീതി ഉണ്ടാക്കുന്ന തരത്തിൽ പരസ്പരം അടിപിടി കൂടിയെന്നതിന് കേസെടുത്തതായി പോലീസ് പറഞ്ഞു
Reactions

Post a Comment

0 Comments