Ticker

6/recent/ticker-posts

നാടെങ്ങും പ്രവേശനോൽസവം

കാഞ്ഞങ്ങാട്: നാടെങ്ങും പ്രവേശനോൽസവം നടന്നുജില്ലാതല പ്രവേശനോത്സവം ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവർകോവിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ബേക്കൽ സബ് ജില്ലാതല പ്രവേശനോത്സവവും പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവവും പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

കോവിഡാനന്തരം ജില്ലയിലെ വിദ്യാലയങ്ങൾ സജീവമായി.
ബേക്കൽ സബ് ജില്ലാതല പ്രവേശനോത്സവവും പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവവും പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

 ബേക്കൽ എ. ഇ. ഓ ഇൻചാർജ്  ദിനചന്ദ്രൻ യു. ബി മുഖ്യാതിഥിയായി. വിവിധ ക്ലബ്ബുകൾ നൽകിയ പഠനോപകരണങ്ങൾ  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സീത, പി ടി എ പ്രസിഡന്റ് എ ഷാജി എന്നിവർ ചേർന്ന്   ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി എം വി രവീന്ദ്രൻ 2022 23 വർഷത്തെ  സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം  നടത്തി.

 പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്ത്യായനി അധ്യക്ഷത വഹിച്ചു. ഇ വി നാരായണൻ, ചന്ദ്രൻ കരിച്ചേരി സുമ കുഞ്ഞികൃഷ്ണൻ, ടിവി കരിയൻ, എം വി നാരായണൻ, പി പ്രീതി, എ ഷീബ, ദിലീപ് കുമാർ,  ബീനാ മധു തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി വി പ്രഭാകരൻ സ്വാഗതവും , പി വി ശൈലജ നന്ദിയും പറഞ്ഞു
.കരിന്തളം: അണ്ടോൾ അംഗണവാട പ്രവേശനോത്സവവും അനുമോദനവും നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. പുരക്കളി മറത്തുകളിയിൽ കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് അണ്ടോളിലെ ഒ.വി. രത്‌നാകരപണിക്കർ . അംഗൺ വാടി വെൽഫയർ ക്കമ്മറ്റി അംഗങ്ങളായ കെ.വി.ഗോപാലൻ.കെ.വി. അമ്പാടി എന്നിവരെ ടി.കെ.രവി പൊന്നാടയണിയിച്ച് ആദരിച്ചു. ഉമേശൻ വേളൂർ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ടി.പി. ഗാന്ത . കെ.ജ്യോതി. എന്നിവർ സംസാരിച്ചു. പി.യശോദ സ്വാഗതം പറഞ്ഞു.
മരക്കാപ്പ് കടപ്പുറം ഫിഷറി സ് ഹൈസ്കുൾ പ്രവേശനോത്സവം അതി വിപുലമായി ആഘോഷിച്ചു.          വാർഡ് കൗൺസിലർ കെ.കെ ബാബു ഉൽഘാടനം ചെയ്തു.                   പി.ടി.എ പ്രസിഡൻ്റ്  കലാം അധ്യക്ഷനായി പരിപാടിയിൽ, വികസന സമിതി ചെയർമാൻ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, SMC ചെയർമാൻ ov ബാബു, വികസന സമിതി അംഗം വെങ്ങാട്ട് കുഞ്ഞിരാമൻ, സ്കൂൾ പ്രധാന അധ്യാപകൻ  മജിദ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വെച്ച്, മന്ദ്രാ ബിച്ച് റിസോർട്ട് സ്പോൺസർ ചെയ്യ്ത പുസ്തകങ്ങളും, മലബാർ ബീച്ച് റിസോർട്ട് സ്പോൺസർ ചെയ്ത കുടകളും വിതരണം ചെയ്തു.  സ്ഥല പരിമിതിയുള്ള സ്ക്കുളിന്  വേണ്ടി മരക്കാപ്പ് കടപ്പുറം ദണ്ഡൻ ദേവസ്ഥാനത്തിൻ്റെ ഓഫീസ് മുറികൾ  ക്ലാസ്സ് മുറികളാക്കാൻ അനുവദിച്ചു തന്ന ക്ഷേത്ര ഭരണ സമിതിക്കും സ്ക്കുൾ വികസന സമിതി നന്ദി രേഖപ്പെടുത്തി.
Reactions

Post a Comment

0 Comments