Ticker

6/recent/ticker-posts

ഒടയംചാലിൽ തോട്ടിലെ മഴവെള്ളപ്പാച്ചിൽ ഭൂമിക്കടിയിലേക്ക് താണ് മറ്റൊരിടത്ത്‌ പൊങ്ങി ഒഴുകുന്നു, പ്രതിഭാസത്തിൽ ഭീതിയിലാണ്ട് നാട്ടുകാർ

കാഞ്ഞങ്ങാട്: ഒടയംചാലിൽതോട്ടിലെ ജലം പൂർണമായും ഭൂമിക്കടിയിലേക്ക് താണ് 15 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിൻ തോട്ടത്തിൽ പൊങ്ങിഗതി മാറി ഒഴുകുന്നു. 
കോടോം-ബേളൂർ പഞ്ചായത്തിൽ ഒടയംചാൽ കുന്നും വയലിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തികൊണ്ട് ജലം ഗതി മാറി ഒഴുകുന്നത്. പ്രതിഭാസം. കാണാൻ ആളുകളെത്തുന്നുണ്ട്.
 കുന്നും വയൽ പാലത്തിനടിയിൽ മഴവെള്ള പാച്ചിൽ പോലെ ഒഴുകിയിരുന്ന വെള്ളം പെട്ടന്ന് അപ്രത്യക്ഷമായതിനെ തുടർന്ന്  പരിശോധിച്ചപ്പോഴാണ് വെള്ളം ഭൂമിക്കടിയിൽ താണ്ഗതി മാറി ഒഴുകുന്നതായി കണ്ടത്
.മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവിൽ നവീകരണം നടക്കാനിരിക്കുന്ന പാറക്കല്ല് റോഡിലെ പാലത്തിനടിയിലാണ് പ്രതിഭാസം .പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദാമോദരൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അടുത്ത ദിവസങ്ങളിൽ കൂടുതൽ അന്വേ
ഷ ണം ന ട ക്കും


പടം ഒടയംചാലിൽ:ഗതി മാറി കവും ങ്ങിൻ തോട്ടത്തിലൂടെ ഒഴുകുന്ന ജലം


Reactions

Post a Comment

0 Comments