മൂന്നാംമൈൽ പള്ളിയിലെ ഉസ്താദ് നീല ശ്വരം പാലായിലെ അബ്ദുൾ ഗഫൂറിൻ്റെ മകൻ മുഹമ്മദ് റബിഹ് ആണ് മരിച്ചത്. പാലായിലെ വീടിനടുത്താണ് ദാരുണ അപകമുണ്ടായത്. അയൽവാസിയുടെ നിർമ്മാണത്തിലുള്ള വീടിൻ്റെ സ്ലാബ് പൊട്ടി ദേഹത്ത് വീഴുകയായിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. ഉടൻ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാശുപത്രിയിൽ. ചാത്തമത്ത് ഗവ. സ്കൂളിൽ ഈ വർഷത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ് സൈനബ.
0 Comments