45 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർന്നു . അരയാൽ തറയിലെ പ്രവാസി മജീദിൻ്റെ ഇരു നില വീട്ടിലാണ് കവർച്ച. ഭാര്യ അലീ മയും മക്കളും തൊട്ടടുത്ത തറവാട് വീട്ടിൽ പോയ സമയത്താണ് കവർച്ച. അലീമയുടെ ഉമ്മ ഹജ്ജിന് പോകുന്നതുമായി ബന്ധപെട്ട് വീട്ടിൽ പോയതായിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് 6.30 നും ഇന്ന് ഉച്ചക്ക് 12 മണിക്കും ഇടയിലാണ് കവർച്ച. മുൻ വശം വാതിൽ കുത്തി തുറന്ന് അലമാരയിൽ നിന്നു മാണ് കവർച്ച നടത്തിയത്. വീട്ടുടമ മജീദ് ഗൾഫിലാണ്.
0 Comments