Ticker

6/recent/ticker-posts

കട്ടപ്പുറത്ത് കയറ്റി വെച്ച്ജില്ലാശുപത്രിയിലെ ആംബുലൻസ്

കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ ആതുരാലയമായ കാഞ്ഞങ്ങാട് ജില്ലാശുപത്രിയുടെ ആംബുലൻസ് കട്ടപ്പുറത്ത് കയറിയിട്ട് മാസം എട്ട് കഴിഞ്ഞു. ബാറ്ററി തകരാറിലെന്ന നിസാര കാരണത്താലാണ് ആകെയുള്ള രണ്ട് ആംബുലൻസുകളിൽ ഒന്ന് ആശുപത്രി കെട്ടിടങ്ങൾക്ക് പിന്നിലേക്ക് തള്ളിയത്.മണിക്കൂറുകൾ ക്കകം തുഛമായ തുക നൽകിയാൽ പരിഹരിക്കാമെന്നിരിക്കെ അധികൃതരുടെ അവഗണന  കൊണ്ട് മാത്രം ആംബുലൻസ് നാശത്തിൻ്റെ വക്കിലെത്തി നിൽക്കുന്നു. പ്രധാനപ്പെട്ട ആംബുലൻസ് കട്ടപ്പുറത്തായതോടെ മറ്റൊരു ചെറിയ ആംബുലൻസ് മാത്രമായി ആധുനിക സർക്കാർ ആശുപത്രിയുടെ ഗതാഗത സൗകര്യം . ആംബുലൻസ് സഹായം നിത്യവും നിരവധി രോഗികൾക്ക് വേണ്ടി വരുന്നുണ്ട്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് അത്യാസന്ന രോഗികളെയെത്തിക്കാൻ ഒന്നിലേറെ ആംബുലൻസുകൾ എല്ലാ ദിവസവും വേണ്ടിവരുമ്പോഴാണ്  ദുരവസ്ഥ .ഭീമമായ വാടക നൽകി സ്വകാര്യ ആംബുലൻസുകളെ  ആശ്രയിക്കുകയാണിപ്പോൾ..40 കിലോമീറ്റർ പരിയാരത്തേക്ക് രോഗികളെയെത്തിക്കുന്നതിന് 1700 രൂപ സ്വകാര്യ ആംബുലൻസുകൾക്ക് ആരോഗ്യ വിഭാഗത്തിൽ നിന്നുംനൽകുന്നുണ്ട് .നിർധനരായ രോഗികൾക്ക് വലിയ ആശ്വാസമാകേണ്ട ആംബുലൻസാണ് നിസാര കാരണത്താൽ തുരുമ്പെടുക്കുന്നത്. സമാന കാരണത്താൽ വർഷങ്ങളായി കട്ടപ്പുറത്തായിരുന്ന സഞ്ചരിക്കുന്ന കണ്ണാശുപത്രി വാഹനം കഴിഞ്ഞ മാസം  പ്രവർത്തന സജ്ജമാക്കിയപ്പോഴും ജീവൻ്റെ വിലയുള്ള ആംബുലൻസിനെ അവഗണിച്ചു


പടം :കട്ടപ്പുറത്ത് കിടക്കുന്ന കാഞ്ഞങ്ങാട് ജില്ലാശുപത്രിയുടെ ആംബുലൻസ്

Reactions

Post a Comment

0 Comments