Ticker

6/recent/ticker-posts

അവസാന ബ്യൂഗിളും മുഴങ്ങി;പൊലീസ് ഓഫീസർ അസീസിന് നാടിൻ്റെ വിട

കാഞ്ഞങ്ങാട് : ഇന്നലെ അന്തരിച്ച സ്റ്റേറ്റ്  സ്പെഷ്യൽ ബ്രാഞ്ച് എസ്. ഐ പരപ്പ പുലിയംകുളത്തെ അബ്ദുൾ അസീസ്  വേലി ക്കാേത്തിന്' നാട് കണ്ണീരിൽ കുതിർന്ന വിട നൽകി. ഇന്നലെ രാവിലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാസർകോട് ജനറൽ ആസ്പത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയതിനുശേഷം കാസർകോട്, കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ പൊതുദർശനത്തിന് വെച്ച ശേഷമാ ണ് നാട്ടിൽ നാട്ടിലേക്ക് കൊണ്ടു പോയത്. ജന്മനാടായ കുന്നുംകൈ  പാലക്കുന്നിലും പൊതുദർശനത്തിന് വെച്ചിരുന്നു പിന്നീടാണ് പരപ്പ പുലിയം കുളത്തെ വീട്ടിൽ കൊണ്ടുവന്നത്. വ്യക്തി സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ    അസീസ് മാതൃകയായിരുന്നു. അസീസിനെ ഒരുതവണ പരിചയപ്പെട്ടു കഴിഞ്ഞാൽ ആ ബന്ധം നിലനിർത്തുവാൻ ശ്രമിച്ചി തന്നു.  നല്ലൊരു ഗായകൻ കൂടിയായ അസീസ് നടൻ കൂടിയാണ്. നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് കൃഷിയെയും ഏറെ സ്നേഹിച്ചിരുന്നു പൊലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം പരപ്പയിൽ ഖബറടക്കിയത്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ ഉദ്യോഗസ്ഥരും നിരവധി ഉദ്യോഗസ്ഥർ സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ വച്ച അന്ത്യോപചാരമർപ്പിച്ചിരുന്നു.
Reactions

Post a Comment

0 Comments