Ticker

6/recent/ticker-posts

ജില്ലാ സബ് ജൂനിയർ വടംവലി അണ്ടർ 13 ഗേൾസ് വിഭാഗത്തിൽ ബാനം സ്ക്കൂളിലെ കുട്ടികൾ ജേതാക്കൾ

പരപ്പ: ജില്ലാ വടംവലി അസോസിയേഷൻ, സ്പോർട്സ് സെന്റർ ബാനം, ജിഎച്ച്എസ് ബാനം എന്നിവയുടെ നേതൃത്വത്തിൽ ബാനം ഗവ.ഹൈസ്‌കൂൾ മൈതാനിയിൽ നടന്ന ജില്ലാ സബ്ജൂനിയർ വടംവലി മത്സരത്തിൽ 13 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ് ബാനം ജേതാക്കൾ. അനാമിക ഹരീഷ്, ശ്രാവണ പി ,അഞ്ജിത  ,ശിവാത്മജ ,ഋതുപർണ ,സൗഭാഗ്യ ,സാന്ദ്ര, നിഖില, അനഘ ,തുഷാര ,അനുശ്രീ എന്നിവരാണ് ടീമംഗങ്ങൾ. 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ബാനം കരസ്ഥമാക്കി. ഐശ്വര്യ .കെ ,ശ്രീലക്ഷ്മി .കെ ,ഗായത്രി അശോകൻ ,അഞ്ജുഷ .വി ,അതുല്യ സുരേഷ് ,സനുഷ എൻ വി ,ശ്രീഷ്മ .എം ,പ്രവീണ സി, ദേവിക .പി ,വന്ദന.കെ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. ഓവറോൾ വിഭാഗത്തിൽ മൂന്നാമതെത്താനും ബാനത്തിനു കഴിഞ്ഞു. മുഖ്യ പരിശീലകൻ: ഷൈജു ബാനം,
സഹപരിശീലക: അനഘ ജിതിൻ, കെ.പി പ്രമോദ്.
ടീം മാനേജർ ടി.വി പവിത്രൻ.
Reactions

Post a Comment

0 Comments