Ticker

6/recent/ticker-posts

പോപ്പുലർ ഫ്രണ്ട് ഏരിയാ സമ്മേളനം നാട്ടൊരുമ 2022 സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്‌: പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ കാഞ്ഞങ്ങാട്‌ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി‌ ജൂലായ്‌ 16-17 തീയതികളിലായി അതിഞ്ഞാലിൽ സംഘടിപ്പിച്ച 'നാട്ടൊരുമ-22' പരിപാടികൾ സമാപിച്ചു. 
നാട്ടൊരുമയുടെ ഭാഗമായി നടന്ന ഫുട്‌ബോൾ ടൂർണ്ണമന്റ്‌, പഞ്ചഗുസ്തി, കമ്പവലി, മെഹന്തി ഫെസ്റ്റ്‌, ഖിറാഅത്ത്‌, പാട്ട്‌ മത്സരം വിവിധ നാടൻ മത്സരങ്ങൾ തുടങ്ങിയ കലാ-കായിക മത്സരങ്ങളിൽ നൂറു കണക്കിനു പേർ പങ്കാളികളായി. 
ഫാസിസ്റ്റ്‌ വിരുദ്ധ മുന്നേറ്റങ്ങളെയും സമകാലിക സംഭവങ്ങളെയും കോർത്തിണക്കി സമ്മേളന നഗരിയിൽ ഒരുക്കിയ ഫോട്ടോ എക്സിബിഷൻ പോപുലർ ഫ്രണ്ട് ജില്ലാ  സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ ഉദ്‌ഘാടനം ചെയ്തു. 
 പൊതുയോഗം പോപുലർ ഫ്രണ്ട്‌ ജില്ലാ പ്രസിഡണ്ട്‌ ഡോ:സിടി സുലൈമാൻ ഉദ്‌ഘാടനം ചെയ്തു. ഇസ്‌ഹാഖ്‌ മൗലവി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തിയവരെയും റാങ്ക് വിജയികളെയും ആദരിക്കുകയും ചെയ്തു.
സിഎച്ച്‌ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ച യോഗത്തിൽ സുലൈമാൻ അടുക്കം സ്വാഗതവും ഇബ്രാഹിം അതിഞ്ഞാൽ നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments