കാഞ്ഞങ്ങാട് :നഗരസഭ 11ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാർത്ഥി സി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൊതുയോഗം നടത്തി. ചെമ്മട്ടംവയല്‍ ജില്ലാശുപത്രിക്ക് സമീപത്ത് സംഘടിപ്പിച്ച പൊതുയോഗം സി.പി.എം ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലറായിരുന്നു സി.ജാനകികുട്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കാഞ്ഞങ്ങാട് നഗരസഭ 11ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയാണ് എല്‍.ഡി.എഫ് പൊതുയോഗം നടത്തി. ചെമ്മട്ടംവയല്‍ ജില്ലാശുപത്രിക്ക് സമീപത്ത് സംഘടിപ്പിച്ച പൊതുയോഗം സി.പി.എം ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ എ.കൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എഡ്വ.പി അപ്പുകുട്ടന്‍ , എം.രാഘവന്‍, കെ.വി രാഘവന്‍, ദേവീ രവീന്ദ്രന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, സേതു, ജയപാലന്‍, പി.നാരായണന്‍, എന്‍.ഗോപി, സ്ഥാനാര്‍ത്ഥി സി.ഇന്ദിര, തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.പി രതീഷ് സ്വാഗതം പറഞ്ഞു.
0 Comments