Ticker

6/recent/ticker-posts

മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 85 വർഷം കഠിന തടവ്, വിധി കാഞ്ഞങ്ങാട് പോക്സോ ജഡ്ജ് സി.സുരേഷ് കുമാറിൻ്റെത്

കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ കാഞ്ഞങ്ങാട് പോക്സോ കോടതി ജഡ്ജ് സി.സുരേഷ് കുമാർ വിവിധ വകുപ്പുകളിലായി 85 വർഷം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. നിലേശ്വരം തൈക്കടപ്പുറത്ത് താമസിക്കുന്ന കർണാടക സുള്ളു സ്വദേശി എസ്.എ.അബൂബക്കർ സിദ്ദീഖ് മൗലവി  51 യെയാണ്
ഹോസ്ദുഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോർട്ട് ജഡ്ജ്  ശിക്ഷിച്ചത്.
പോക്സോയിലെയും ഐ പി സി യിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ
ബേക്കൽ പോലീസ്  2017ൽറജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് ഇന്നലെ കോടതി വിധി പ്രഖ്യാപിച്ചത്. ഒരു കേസിൽ 55 വർഷം കഠിന തടവും 120000 രൂപ പിഴയടക്കാനാണ് വിധി.പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ്ശിക്ഷ അനുഭവിക്കണം. മറ്റൊരു കേസിൽ 14 വർഷം കഠിന തടവും 40 OOOരൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവനുഭവിക്കണം മറ്റൊരു കേസിൽ 16 വർഷം കഠിനതടവും 45000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.വിവിധ വകുപ്പുകളിൽ55 വർഷം ശിക്ഷിച്ച കേസിൽ ശിക്ഷ ഒരുമിച്ച് 15 വർഷം അനുഭവിച്ചാൽ മതിയാകും. 14 വർഷം ശിക്ഷിച്ച കേസിൽ ശിക്ഷ 7 വർഷം ഒരുമിച്ചും 16 വർഷം ശിക്ഷിച്ച മൂന്നാമത്തെ കേസിൽ 9 വർഷവും ശിക്ഷഅനുഭവിച്ചാൽ മതിയാകുമെന്ന് വിധിന്യായത്തിൽ പറഞ്ഞു. മതപഠനത്തിനെത്തിയ കുട്ടികളെ വിവിധ ദിവസങ്ങളിൽ പ്രതി പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ ഇൻസ്പെക്ടർ ഇപ്പോൾ കാസറഗോഡ് എസ് എം എസ് ഡി വൈ എസ് പി  .വിശ്വംഭരൻ  ആണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി  ബിന്ദു പരാതിക്കാർക്ക് വേണ്ടിഹാജരായി പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളായിരുന്നു പീഡനത്തിനിരയായത്. ഐ പി സി, പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു പോലീസ് കേസും . പീഡനത്തിനിരയായ ഒരു കുട്ടി 10 വയസിൽ താഴെ പ്രായമുള്ളതാണ്.  നീലേശ്വരം പോലീസ് റജിസ്ട്രർ ചെയ്ത സമാനമായ മറ്റൊരു കേസിൽ ഇതേ പോക്സോ കോടതിയിൽ പ്രതിവിചാരണ നേരിടുന്നുണ്ട്.
Reactions

Post a Comment

0 Comments