Ticker

6/recent/ticker-posts

സഹോദരന് പിന്നാലെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് യുവാവും മരിച്ചു

കാഞ്ഞങ്ങാട് : ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സഹോദരൻ ഒരു വർഷം മുൻപ് മരിച്ചതിന് പിന്നാലെ ഇതേ
അസുഖം മൂലം യുവാവും മരിച്ചു.
കാഞ്ഞങ്ങാട് ആവിക്കരയിലെ പരേതനായ കൃഷ്ണകുമാറിന്റെ മകൻ വിഘ്നേഷ് 22 ആണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിൽ ചികിൽസയലായിരുന്നു. ആവിക്കര
ഏ.കെ.ജി ക്ലബ്ബ് മുൻ പ്രസിഡന്റ് ആയിരുന്ന ജേഷ്ഠൻ 
വിഷ്ണുവിന്റെ മരണത്തിന് പിന്നാലെയാണ് വിഘ്നേഷിൻെറയും മരണം. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പിതാവ് മൂന്ന് വർഷം മുൻപാണ് നിര്യാതനായത്.
മാതാവ്: വിദ്യ പി ഡബ്ളിയു ഡി ഉദ്യോഗസ്ഥ.
Reactions

Post a Comment

0 Comments