കാഞ്ഞങ്ങാട്:: മരുന്നു കയറ്റുന്നതിനും ഡയാലിസ് ചെയ്യാനുമായി ഘടിപ്പിച്ച ഉപകരണങ്ങൾ ദേഹത്ത് നിന്നും നീക്കം ചെയ്യാതെ രോഗിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി പരാതി.കോളിച്ചാൽ
കോഴിച്ചിയിലെ കെ പി ബാലകൃഷ്ണനാണ് 60 പരാതിക്കാരൻ.കഴഞ്ഞ മാസം
23മുതൽ
മെഡിക്കൽകോളേജിലെ അത്യാഹിത വിഭാഗത്തിൽ
ചികിൽസയിലായിരുന്നു.കഴിഞ്ഞ ദിവസം ഡിസ്ചാർജ്ജ്ചെയ്തപ്പോൾ ഡയാലിസ് ചെയ്യാനായി കാലിലെ തുടഭാഗത്ത് ഘടിപ്പിച്ച ഫിസ്റ്റുല, ഗ്ളൂക്കോസുകയറ്റാൻ ഘടിപ്പിച്ച ഐവി
കാനുലയുംനീക്കം ചെയ്യാതെ പറഞ്ഞു വിട്ടെന്നാണ് പരാതി.
മൂത്രം പോകാനായി ഘടിപ്പിച്ച ഫോളി കത്തീറ്റർ
മാത്രം നീക്കം ചെയ്ത് വീട്ടിലേക്ക് പറഞ്ഞ് വിടുകയായിരുന്നുവെന്നാണ് പറയുന്നത്. രോഗിയെ പനത്തടിയിലെ വീട്ടിലെത്തിച്ച ശേഷമാണ് ബന്ധുക്കൾ ശരീരത്തിൽ ഉപകരണങ്ങൾ കാണുന്നത്.ചികിൽസിച്ച ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് കാര്യമറിയിച്ചപ്പോൾ, മെഡിക്കൽ കോളേജിലേക്ക് രോഗിയെ തിരികെ എത്തിക്കാനും ഇവ നീക്കം ചെയ്യാമെന്നറിയിച്ചതായി ബന്ധുക്കൾ
പറഞ്ഞു.സ്വകാര്യ ആമ്പുലൻസിലാണ് രോഗിയെ വീട്ടിൽ എത്തിച്ചത്. ഇവ നീക്കം ചെയ്യാൻ വീണ്ടും ഭീമമായ തുക നൽകി പരിയാരത്തെത്തിക്കാൻ ഇവരുടെ പക്കൽ പണമില്ലായിരുന്നു. പൊതുപ്രവർത്തകർ പ്രശ്നത്തിലിടപെടുകയും പിന്നീട് ബാലകൃഷ്ണനെ പനത്തടി താലൂക്കാശുപത്രിയിലെത്തിച്ച് ഉപകരണങ്ങൾ നീക്കുകയായിരുന്നു.
എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ചാണ് ബാലകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജീവനക്കാരുടെഭാഗത്ത്നിന്നു മുണ്ടായ ഗുരുതരവീഴ്ച അന്വേഷിച്ച് നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പട്ടികവർഗ്ഗവികസനവകുപ്പ് മന്ത്രിക്കും പരാതിഅയച്ചു
പടം:തുടയിൽ ഘടിപ്പിച്ച ഉപകരണവുമായി ബാലകൃഷ്ണൻ വീട്ടിൽ
0 Comments