Ticker

6/recent/ticker-posts

കുറുകെ ചാടിയ പട്ടി ബൈക്കിടിച്ച് ചത്തു, പല്ല് നഷ്ടപ്പെട്ട യാത്രക്കാരൻ പരാതിയുമായി പോലീസിൽ

കാഞ്ഞങ്ങാട്: കുറുകെ ചാടിയ പട്ടി മോട്ടോർ ബൈക്കിടിച്ച് ചത്തു.അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്ക് പറ്റി.മുനാട് മണ്ണടുക്കത്തെ സി.രാജീവനാണ് 38പരിക്കേറ്റത്. പെർളടുക്കത്ത് നിന്നും മണ്ണടുക്കം ഭാഗത്തേക്ക് പോകവെ കഴിഞ്ഞ ദിവസമാണ് അപകടം. ഇരുചക്രവാഹനത്തിൽ നിന്നും തെറിച്ചു വീണ് യുവാവിൻ്റെ പല്ല് കൊഴിയുകയും താടിയെല്ലിന് സാരമായി പരിക്കേറ്റു. യാത്രക്കാരൻ പരാതി നൽകിയതിൽ ബേഡകം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments