പാലക്കുന്ന്: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണച്ചെലവിനുള്ള തുക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണത്തുക കാലോചിതമായി വർദ്ധിപ്പിക്കുക, മുഴുവൻ കുടിശ്ശികയും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കെ പി എസ് ടി എ സംസ്ഥാന വ്യാപകമായി എ ഇ ഒ ഓഫീസുകൾക്കു മുന്നിൽ നടത്തിയ കുഞ്ഞിയിരിപ്പ് സമരത്തിന്റെ ഭാഗമായി ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിലും കുത്തിയിരിപ്പ് സമരം നടത്തി. കെ പി എസ് ടി എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ രാജീവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ വേണു, വനിതാ ഫോറം ചെയർപേഴ്സൻ പ്രിയ എം കെ, സുധീഷ് എന്നിവർ സംസാരിച്ചു. ഉപജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു എ വി അധ്യത വഹിച്ചു. ഉപജില്ലാ സെക്രട്ടറി കേശവൻ നമ്പൂതിരി സ്വാഗതവും ട്രഷറർ പുഷ്പ കെ എൻ നന്ദിയും പറഞ്ഞു.
0 Comments