Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ്ട്രെയിൻ തടഞ്ഞു, പ്രവർത്തകർ അറസ്റ്റിൽ

സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ട്രെയിൻ തടയൽ സമരം നടത്തുന്നതിന്റെ ഭാഗമായി യൂത്ത്കോൺഗ്രസ്‌ കാസറഗോഡ് ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ച് ട്രെയിൻ തടഞ്ഞു പ്രതിഷേധിച്ചു. 
  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ  സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു.  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസ്. ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, വസന്തൻ പടുപ്പ് , ജില്ലാ ഭാരവാഹികളായ ഇസ്മയിൽ ചിത്താരി, , രാജേഷ് തമ്പാൻ,അഖിൽ അയ്യങ്കാവ്,രോഹിത്ത്. സി. കെ,ഷോണി കെ തോമസ്,ശിവപ്രസാദ് അറുവാത്ത് , യുസഫ് കാടങ്കോട്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ രാഹുൽ രാംനഗർ, ജോബിൻ ബാബു, മാത്യു ബദിയടുക്ക   നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്റ്‌ രതീഷ് രാഘവൻ സ്വാഗതവും. ജില്ലാ വൈസ് പ്രസിഡന്റ്‌ സാജിദ് കമ്മാടം നന്ദിയും പറഞ്ഞു. പ്രതിഷേധക്കാരെ റെയിൽവേ പോലീസിന്റെ യും കാഞ്ഞങ്ങാട് ഇൻസ്പെക്ടർ പി.നാരായണന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തു നീക്കിയതിന് ശേഷമാണ് ട്രെയിൻ കടന്നു പോയത്
Reactions

Post a Comment

0 Comments