കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാശുപത്രി കൂരാ കുരിരുട്ടിൽ. ഏക ഹൈമാസ്റ്റ് ലൈറ്റു മിഴി ചിമ്മിയതോടെയാണ് ജില്ലാശുപത്രി പരിസരം അപ്പാടെ ഇരുട്ടിലായത്. ഒന്നര വർഷമായി ആശുപത്രി പരിസരം ഇരുട്ടിലാണ്. മറ്റ് വിളക്കുകളെല്ലാം പ്രവർത്തനം നിലച്ചുപ്പോൾ ഹൈമാസ്റ്റ് ലൈറ്റ് ആശ്വാസമായിരുന്നു.ഇ ചന്ദ്രശേഖരൻ്റെ എം എൽ എ ഫണ്ടിൽ നിന്ന് ചില വഴിച്ചാണ് ആശുപത്രി കോംപ്ലക്സിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്.സന്ധ്യ കഴിഞ്ഞാൽ വാർഡിൽ നിന്നും രോഗികൾക്കും കുട്ടിരിപ്പുകാർക്കും വെളിയിലിറങ്ങാൻ കഴിയാത്ത അവസ്ഥ അത്യാവശം പുറത്തിറങ്ങാൻ വാഹനങ്ങൾ ലൈറ്റ് പ്രകാശിപ്പിക്കുന്ന ദയനിയ കാഴ്ചച കാണാം പിടിച്ചുപറികളും സാമൂഹ്യ ദ്രോഹികളുടെയും മദ്യപാനികളുടെ ശല്യവും പലകുറി ആശുപത്രി പരിസരത്ത് റിപ്പോർട്ട് ചെയ്തിരുന്നു വെളിച്ചമുണ്ടാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികാരികൾ ജില്ലാ പഞ്ചായത്ത്, നഗരസഭയുടെയടക്കം വാതിൽ മുട്ടിയിട്ടും പ്രയോജനമുണ്ടായില്ല.
0 Comments