കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പിടിയിലായ പ്രതി കോഴിക്കോട് മോഷണം നടത്തി. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരം മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ പിടിയിലായ പയ്യന്നൂർ
രാമന്തളി സ്വദേശി പി.വി. പ്രകാശ 40 നാണ് കോഴിക്കോട് ഇരിങ്ങൽ അയ്യപ്പക്ഷേത്രത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചത്. ക്ഷേത്ര ഓഫിസ് മുറിയിൽ നിന്ന് മോഷ്ടിച്ച ഫോൺ ഹൊസ്ദുർഗ് പോലീസ് പ്രതിയിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യുന്നതിനിടെ ഇരിങ്ങലിൽ മോഷണം നടത്തിയതായി സമ്മതിക്കുകയായിരുന്നു
0 Comments