Ticker

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂപ്പൽ രോഗബാധ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പൂപ്പൽ രോഗബാധ കണ്ടെത്തി.
പൂപ്പൽരോഗബാധയെത്തുടർന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന തിയേറ്റർ താത്കാലികമായി അടച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗങ്ങൾ ഉപയോഗിക്കുന്ന തിയേറ്ററാണ് ഒരാഴ്ചത്തേക്ക് അടച്ചത്. രണ്ടുരോഗികൾക്കാണ് പൂപ്പൽബാധ ഉണ്ടായത്.
വൃക്ക മാറ്റിവച്ച ഒരുരോഗിക്ക് ശസ്ത്രക്രിയക്കുശേഷം മൂത്രത്തിൽ നിറവ്യത്യാസം കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഫംഗൽ ഇൻഫെക്ഷൻ (പൂപ്പൽബാധ) കണ്ടെത്തുകയായിരുന്നു. തുടർന്ന് രോഗിയെ പേവാർഡിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയ മറ്റൊരു രോഗിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.

പൂപ്പൽബാധയുണ്ടായ തിയേറ്ററിൽ മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്ക് അയച്ചു. പൂപ്പൽ രോഗനിർണയം മൈക്രോബയോളജിയുടെ കീഴിലുള്ള മൈക്കോളജി വിഭാഗത്തിലാണ് നടക്കുന്നത്. മുമ്പും തിയേറ്ററുകളിൽ പൂപ്പൽബാധ ഉണ്ടായിട്ടുണ്ട്
Reactions

Post a Comment

0 Comments