Ticker

6/recent/ticker-posts

ഡി വൈ എഫ് ഐ ഫ്രീഡം സ്ട്രീറ്റ് സംഘാടക സമിതി രൂപീകരണം കാഞ്ഞങ്ങാട്ട് നടന്നു

കാഞ്ഞങ്ങാട് 'എന്റെ ഇന്ത്യ,
എവിടെ ജോലി? എവിടെ ജനാധിപത്യം? "മതനിരപേക്ഷതയുടെ കാവലാളാവുക" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മിറ്റി ആഗസ്ത് 15ന് കാഞ്ഞങ്ങാട് നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്റെ സംഘാടകസമിതി രൂപീകരണയോഗം വ്യാപാരഭവനിൽ വച്ച് നടന്നു.
ഡി.വൈ.എഫ്.ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം വി. വി.രമേശൻ ഉദ്ഘാടനം ചെയ്തു. അനിഷേധ്യ കെ.ആർ അധ്യക്ഷയായി. രജീഷ് വെള്ളാട്ട്, അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ, അഡ്വക്കേറ്റ് കെ. രാജ്മോഹൻ,
 പി.കെ നിഷാന്ത്,
കെ.വി.സുജാത ടീച്ചർ, കെ സബീഷ്, ഗിനീഷ് വെള്ളിക്കോത്ത് എന്നി വർ സംസാരിച്ചു. വി. വി. രമേശനെ ചെയർമാനായും രജീഷ് വെള്ളാട്ടിനെ കൺവീനറായും തെരഞ്ഞെടുത്ത്‌ 501 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
Reactions

Post a Comment

0 Comments