കണ്ണൂർ: ജില്ലയിലെ കണ്ണോത്തുംചാലിൽ നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 7 പേർക്ക് പരിക്കു പറ്റി രാവിലെ 8 മണിയോടെയാണ് അപകടം
കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ദേശീയപാതയോട് ചേർന്നുള്ള താഴ്‌ചയിലേക്ക് മറിഞ്ഞത്. മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു
0 Comments