കാഞ്ഞങ്ങാട്:മെമുവിനും മാവേലി എക്സ്പ്രസിനും നേരെ കാസർകോട്ട് കല്ലേറ്, സ്ത്രി യാത്രക്കാരിക്കും യുവാവിനും പരിക്ക് ഇന്ന് വൈകീട്ട് 6 മണിക്കാണ് മെമുവിൻ്റെ മധ്യഭാഗത്തായി കല്ലേറുണ്ടായത്.മംഗ്ളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു. യാത്രക്കാരനായ യുവാവിനാണ് കൈക്ക് പരിക്കേറ്റത്
ഏരിയാലിനും ചേരങ്കൈക്കുമിടയിലാണ് കല്ലേറ് ആറ് മിനിറ്റിനു ശേഷമെത്തിയ തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ ഇതേ സ്ഥലത്തുവെച്ച് വീണ്ടും കല്ലേറുണ്ടായി. സ്ത്രി യാത്രക്കാരിക്ക് പരിക്കേറ്റു. കേസെടുത്ത് പ്രതികളെ കണ്ടെത്തുമെന്ന് റെയിൽവെ പോലിസ് ഉത്തരമലബാറി നോട് പറഞ്ഞു
0 Comments