കിണർ അരിച്ച് പെറുക്കി ഫയർഫോഴ്സും നാട്ടുകാരും പോലീസും
കോട്ടിക്കുളം ജമാഅത്ത് റോഡിലെ മൈമൂനയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ കവർച്ചാ ശ്രമമുണ്ടായത്.വീടിൻ്റെ മുൻവശം വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഉറക്കമുണർന്ന വീട്ടുകാർ നിലവിളിച്ചു.ഇതോടെ മോഷ്ടാവ് സ്ഥലം വിട്ടു.
രാവിലെ വീട്ടുകാർ പരിശോധിച്ചപ്പോൾ മോഷ്ടാവിൻ്റെ തെന്ന് കരുതുന്ന ചെരുപ്പുകൾ അയൽവാസി മുഹമ്മദിൻ്റ വീട്ടുകിണറ്റിൽ കണ്ടെത്തുകയായിരുന്നു മോഷ്ടാവ് കിണറ്റിൽ വീണെന്ന നിഗമനത്തിൽ പോലിസും ഫയർഫോഴ്സും കിണർ അരിച്ച് പെറുക്കിയെങ്കിലും കണ്ടെത്തിയില്ല നേരം വെളുക്കും മുൻപെ മോഷ്ടാവ് കിണറിൽ നിന്നും തടി തപ്പിയിട്ടുണ്ടാകാമെന്നാണ് നിഗമനം
0 Comments