പുല്ലൂർ കാട്ടുമാടം ക്രഷറിന്റെ ഓപ്പറേറ്ററായ കർണ്ണാടക സ്വദേശിയെ കാണാനില്ലെന്ന് പരാതി.
കർണ്ണാടക മാർത്തല്ലി രാമരാജ നഗറിലെ അരുൾ സ്വാമി യുടെ മകൻ ജോൺ ജോസഫ് (39) നെയാണ് ചൊവ്വാഴ്ച്ച രാ വിലെ മുതൽ കാണാതായത്. പനയാൽ കുന്നുച്ചിയിലെ കെ.ടി. അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രഷറിന്റെ ഓപ്പറേറ്റ റായിരുന്നു
അനിൽ കുമാറിന്റെ പരാതി യിൽ അമ്പലത്തറ പോലീസ് കേസെടുത്തു.
വീട്ടിൽ നിന്നും പുറത്തേക്ക് പോയ യുവാവിനെ കാണാനില്ലെന്നാണ് മറ്റൊരു പരാതി. കുണിയ റിഫായിയ നഗറിലെ എ.മു ഹമ്മദിന്റെ മകൻ നൗഫലിനെ (37)യാണ് ചൊവ്വാഴ്ച്ച ഉച്ച മുതൽ കാണാതായത്. ഉച്ചക്ക് രണ്ടരക്ക് വീട്ടിൽ നിന്നും ഇറ ങ്ങിയ നൗഫൽ പിന്നീട് തിരിച്ചെത്തിയില്ലെന്ന് അമ്മാവൻ കെ.എച്ച്.മുഹമ്മദ് കുഞ്ഞി ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments