കാഞ്ഞങ്ങാട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാനിടിച്ചുവീഴ്ത്തി പണം തട്ടിപ്പറിക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പള്ളിക്കരയിലെ അബ്ദുൽ സലാം (51), മൊഗ്രാൽ കുട്ലുവിലെ സത്താർ (44) എന്നിവരെ അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാന പ്രതികളായ മൂന്ന് പേരെ കുറിച്ച് വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞു ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെ (43)ണ് ആക്രമിച്ചത്.
0 Comments