ചന്തേര: പൊലീസിനെയും എക്സൈസിനെയും വെട്ടിച്ച് നടന്ന പ്രതി 9 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പിടിയിൽ.
ചെറുവത്തൂർ പയ്യങ്കി കൈതക്കാട്ടെ പുതിയ പുരയിൽ പി.പി.ശശിയെ (41) യാണ് ചന്തേര എസ് ഐ, എം.വി.ശ്രീദാസും സംഘവും പിടികൂടിയത്. ചന്തേര കുഴിഞ്ഞടി പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് പിടിയിലായത്.
4680 രൂപയും പിടിച്ചെടുത്തു. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ.വി.ബാലകൃഷ്ണൻ്റെ നിർദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് എസ്ഐയും സംഘവും പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് കടത്തിന് എക്സൈസിലും അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് പോലീസിലും പ്രതിക്കെതിരെ നേരത്തെ കേസുകളുണ്ടെന്ന്.പോലിസ് പറഞ്ഞു ചന്തേര സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി.സുരേശൻ,സിപിഒമാരായ എം.ദിലീഷ്, പി.പി.സുധീഷ്, എൻ.എം.രമേശൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ശശിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
0 Comments