Ticker

6/recent/ticker-posts

പച്ചത്തുരുത്തുകളുണ്ടാക്കും കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ്

കാഞ്ഞങ്ങാട് : പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്  പച്ചത്തുരുത്തുകൾ ഉണ്ടാക്കുമെന്ന് കാഞ്ഞങ്ങാട് റോട്ടറി നിയുക്ത പ്രസിഡന്റ് കെ.കെ.സെവിച്ചൻ അറിയിച്ചു. യുവജനങ്ങളിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ഫലപ്രദമായ പരിപാടികൾ നടപ്പിലാക്കും.  ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി റോട്ടറി സ്കൂളിന്റെ സമഗ്ര വികസനത്തിന് മുൻകൈയെടുക്കും. വിവിധ മേഖലകളിൽ സൂക്ഷ്മ-ചെറുകിട സംരംഭകർക്ക് ഉപകരിക്കുന്ന ശിൽപശാലകൾ സംഘടിപ്പിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠനമികവുള്ള എഞ്ചിനീയറിംഗ്, മെഡിക്കൽ വിദ്യാർഥികളിൽ ഒരാൾക്ക് വീതം മുഴുവൻ പഠനച്ചെലവും റോട്ടറി സ്കോളർഷിപ്പായി നൽകും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതകൾക്ക് സൗജന്യ തയ്യൽ മെഷീൻ നൽകും. ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ വ്യാഴാഴ്ച സ്ഥാനമേൽക്കും. 

കാഞ്ഞങ്ങാട് റോട്ടറി നിയുക്ത പ്രസിഡന്റ് കെ.കെ.സെവിച്ചൻ, അസിസ്റ്റന്റ് ഗവർണർ എച്ച്.ഗജാനൻ കാമത്ത്, സെക്രട്ടറി പ്രവീൺ ആർ. ഷേണായ്, മുൻ പ്രസിഡന്റുമാരായ എം.കെ.വിനോദ് കുമാർ, വി.വി.ഹരീഷ്, എൻ.സുരേഷ്, എം.വിനോദ്, ബി.ഗിരീഷ് നായക് എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു. 
ഭാരവാഹികൾ: കെ.കെ.സെവിച്ചൻ(പ്രസിഡന്റ്), സന്ദീപ് ജോസ്(വൈസ് പ്രസിഡന്റ്), പ്രവീൺ ആർ.ഷേണായ്(സെക്രട്ടറി), ജയേഷ് കെ.ജനാർദനൻ(ഖജാൻജി)

പടം അടിക്കുറിപ്പ്
1) കെ.കെ.സെവിച്ചൻ(പസിഡന്റ്)
2) പ്രവീൺ ആർ.ഷേണായ്(സെക്രട്ടറി)
Reactions

Post a Comment

0 Comments