കാഞ്ഞങ്ങാട്:ചേറിനെ ചോറാക്കി മാറ്റുന്നതിനുള്ള കാർഷിക രീതികൾ തിരിച്ചുപിടിക്കുന്നതിന് മഴപ്പൊലിമ പോലുള്ള പരിപാടികൾക്ക് കഴിയണമെന്നും കൂടാതെ നമ്മൾ വയലിനെ എങ്ങനെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാമെന്ന് ശ്രമിക്കുന്നതിനു പകരം അവിടെ കൃഷിചെയ്യാനുള്ള സന്മനസ്സ് കാണിക്കണമെന്നും ഡി.വൈ.എസ്.പി ഡോക്ടർ വി. ബാലകൃഷ്ണൻ.
അജാനൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് നേതൃത്വത്തിൽ മടിയൻ വയലിൽ സംഘടിപ്പിച്ച മഴ പ്പൊലിമ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേറാണ് ചോറ് എന്ന ആശയവുമായി കാർഷിക പുനരാവിഷ്കരണ ക്യാമ്പയിന്റെ ഭാഗമായാണ് മഴപ്പൊലിമ പരിപാടി നടത്തിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോക്ടർ വി. ബാലകൃഷ്ണൻ മഴപ്പൊലിമ പരിപാടി ഉദ്ഘാടനം ചെയ്തു.ചേറിനെ ചോറാക്കി മാറ്റുന്നതിനുള്ള കാർഷിക രീതികൾ തിരിച്ചുപിടിക്കുന്നതിന് മഴപ്പൊലിമ പോലുള്ള പരിപാടികൾക്ക് കഴിയണമെന്നും കൂടാതെ നമ്മൾ വയലിനെ എങ്ങനെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാമെന്ന് ശ്രമിക്കുന്നതിനു പകരം അവിടെ കൃഷിചെയ്യാനുള്ള സന്മനസ്സ് കാണിക്കണമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
0 Comments