Ticker

6/recent/ticker-posts

ജില്ലാതല ടാലൻ്റ് ഷോകാഞ്ഞങ്ങാട് നഹ്റു കോളേജിൽ

കാഞ്ഞങ്ങാട്:
2025 ഓട് കൂടി സംസ്ഥാനത്ത് പുതിയ എച്ച് ഐ വി ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിന് എച്ച് ഐ വി പ്രതിരോധത്തിനായി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍  ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ' ഒഎസ്ഒഎം ' ജില്ലാതല ടാലന്റഡ് ഷോ ജൂലൈ 30 ന് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ്  സയന്‍സ് കോളേജില്‍ നടക്കും. 
പുതിയ എച്ച്.ഐ.വി അണുബാധകളില്ലാത്ത 2025 ലേയ്ക്ക് എന്ന ദൗത്യം 2021 ലോക എയ്ഡ്സ് ദിനത്തില്‍ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈററി പ്രഖ്യാപിച്ചിരുന്നു. യുവാക്കള്‍ക്കിടയില്‍ എച്ച് ഐ വി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച് ഐ വി രോഗപ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയിലൂടെ  ഉദ്ദേശിക്കുന്നത്.
ജില്ലയിലെ ഐടിഐ, പോളിടെക്നിക്ക്, ആര്‍ട്ട്സ് ആന്റ് സയന്‍സ്, പ്രഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും  മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിനോദപരവും, വിജ്ഞാനപരവും, വസ്തുതാപരവുമായി കലയിലൂടെ സന്ദേശത്തെ അവതരിപ്പിക്കുന്നവരായിരിക്കും വിജയികളാവുക. അന്താരാഷ്ട്ര യുവജന ദിനത്തില്‍ നടക്കുന്ന മെഗാ ഇവന്റില്‍, ടാലന്റ് ഷോയുടെ അന്തിമ വിജയികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും.

മത്സരത്തിന്റെ നിബന്ധനകള്‍

1. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും ടാലന്റ് ഷോയില്‍ പങ്കെടുക്കാനാവുക
2. കലാരൂപങ്ങളുടെ സന്ദേശം 'എച്ച്.ഐ.വി അണുബാധ തടയുക' എന്നതാവണം.
3. എച്ച് ഐ വി ബാധിതരോട് ഐക്യ ദാര്‍ഢ്യം പുലര്‍ത്തുന്ന തരത്തിലായിരിക്കണം
4. പാട്ട്, നൃത്തം, മോണോ ആക്റ്റ്, സ്റ്റാന്റ് അപ് കോമഡി തുടങ്ങിയ വ്യക്തിഗത പ്രകടനങ്ങളായിരിക്കണം.
5. ഏഴ് മിനിറ്റ് ദൈര്‍ഘ്യത്തില്‍ കവിയാത്ത പ്രകടനങ്ങളാകണം അവതരിപ്പിക്കേണ്ടത്.
6. വിനോദവും വിജ്ഞാനവും വസ്തുതയും ഉള്‍ക്കൊള്ളിച്ചുള്ള കലാരൂപങ്ങളാകണം
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജുലൈ 27നകം 9947334637, 9946105789 എന്ന നമ്പറില്‍ വിളിച്ചോ സ്ഥാപനത്തിലേക്ക് അയച്ച് നല്‍കിയിട്ടുള്ള ഗൂഗിള്‍ സ്പ്രഡ് ഷീറ്റില്‍ വിവരങ്ങള്‍ നല്‍കിയോ രജിസ്റ്റര്‍ ചെയ്യണം.
Reactions

Post a Comment

0 Comments