കാഞ്ഞങ്ങാട് : ലഹരിക്കെതിരെ ഉപ്പിലിക്കൈ, വെള്ളന്തട്ട എന്നിവിങ്ങളിൽ ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ഉപ്പിലിക്കൈ മാരാർ സമാജം ഹാളിൽ നടന്ന ബോധവൽക്കരണ ക്ലാസ് സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ് ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡന്റ് സുരേഷ് അധ്യക്ഷം വഹിച്ചു.സെക്രട്ടറി ഇ വി മുരളീധരൻ സംസാരിച്ചു.എക്സൈസ് ഉദ്യോഗസ്ഥരായ ചാൾസ് ജോസ്, സജിത്ത് എം വി എന്നിവർ ക്ലാസ് എടുത്തു.അജാനൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ അംഗങ്ങൾക്കായി വെള്ളന്തട്ട കമ്മ്യൂണിറ്റി ഹാളിൽ ജനമൈത്രി ബീറ്റ് ഓഫീസർ രഞ്ജിത്ത് കുമാർ ക്ലാസെടുത്തു. കുടുംബശ്രീ വാർഡ് തല പ്രസിഡന്റ് തമ്പായി അധ്യക്ഷം വഹിച്ചു. സി ഡി എസ് മെമ്പർ എം ശ്യാമള സംസാരിച്ചു. രണ്ട് ക്ലാസുകളിലുമായി മുന്നൂറോളം പേർ പങ്കെടുത്തു. ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗം ചെറുക്കുന്നതിനും യുവതലമുറയെ നേർദിശയിലേക്ക് നയിക്കുന്നതിനും വേണ്ടിയാണ് ഹോസ്ദുർഗ് ജനമൈത്രി പോലീസ് ഇത്തരം ക്ലാസുകൾ നടത്തിവരുന്നത്.
0 Comments