Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഇലക്ട്രിക്സ്ക്കൂട്ടർ കത്തി പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട്: ഇലക്ട്രിക്സ്ക്കൂട്ടർ കത്തിയ ശേഷം പൊട്ടിത്തെറിച്ചു ഹൊസ്ദുർഗ് കൺട്രോൾ റൂമിലെ ഡ്രൈവർ ചേടി റോഡ് സ്വദേശി പ്രദീപൻ്റെ ഉടമസ്ഥയിലുള്ള സ്ക്കൂട്ടറാണ്കത്തിയത്.ഇന്ന് വൈകിട്ടാണ് അപകടം. ഹൊസ്ദുർഗ് കോടതിക്ക് സമീപം റോഡരികിൽ നിർത്തി പ്രദീപൻ വാഹനത്തിൽ നിന്നുമിറങ്ങി നിമിഷങ്ങൾക്കകം തീ കത്തുകയും ആളിക്കത്തി പൊട്ടിത്തെറിക്കുകയായിരുന്നു വാഹനം കത്തിച്ചാമ്പലായി. ഷോട്ട് സർക്യൂട്ടാവാം തീപിടുത്തത്തിനിടയാക്കിയതെന്ന് കരുതുന്നു.രണ്ട് മാസം മുൻപ് പുതിയ സ്ക്കൂട്ടർ വാങ്ങിയതാണ്.സ്കൂട്ടർ കത്തിയെങ്കിലും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് പ്രദീപൻ

പടം.. ഇലക്ട്രിക്സ്ക്കൂട്ടർ തീപിടിച്ച് കത്തുന്നു 2, കത്തിയ ശേഷമുള്ള ചിത്രം
Reactions

Post a Comment

0 Comments