അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കാഞ്ഞങ്ങാട് ആർ.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വിദ്യാർത്ഥികളുടെ പ്രതിഷേധമിരമ്പി.
60 ഇന അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ്.എഫ്.ഐ ആർ.ഡി. ഓഫീസിലേക്ക് മാർച്ച് നടത്തിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി
പി. ബാലകൃഷ്ണൻനായർ, ഇൻസ്പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് ട്രഷറി ഓഫീസ് പരിസരത്ത് തടഞ്ഞു.. എസ്.എഫ്.ഐ സംസ്ഥാന ജോയിൻ സെക്രട്ടറി
കെ.വി. അനുരാഗ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ടി. സിദ്ധാർത്ഥ് അധ്യക്ഷനായി. ജോയിൻ സെക്രട്ടറി വിഷ്ണു ചേരിപ്പാടി, മാളവിക രാമചന്ദ്രൻ മടിക്കൈ, വൈസ് പ്രസിഡണ്ട് കെ. വി. ചൈത്ര,പ്രവീൺ പാടി, സംസാരിച്ചു. ജില്ലാ സെക്രട്ടറി വിപിൻ രാജ് പായം സ്വാഗതം പറഞ്ഞു. ജില്ലയിലെ 12 ഏരിയാ കമ്മിറ്റികളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർഥി, വിദ്യാർഥിനികൾ കോട്ടച്ചേരി കുന്നുമ്മൽ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിലും ആർ. ഡി. ഓഫീസ് മാർച്ചിലും പങ്കെടുത്തു.
0 Comments