Ticker

6/recent/ticker-posts

സജി ചെറിയാൻ ഭരണഘടനക്ക് കടലാസ് വില നൽകി

കാഞ്ഞങ്ങാട് : ലോകം ആദരിക്കുന്ന ഇന്ത്യൻ ഭരണഘടനക്ക് കടലാസിന്റെ വില പോലും കൽപ്പിക്കാത്ത ജനപ്രതിനിധിയാണ് മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാനെന്ന് ഡിസിസി സെക്രട്ടറി വിനോദ്കുമാർപള്ളയിൽവീട് കുറ്റപ്പെടുത്തി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തേയും സമര യോദ്ധാക്കളേയും ഒറ്റു കൊടുത്ത പാരമ്പര്യമുള്ളവരാണ്  മാർക്സിസ്റ്റ് പാർട്ടി . ഭരണഘടനയനുസരിച്ച് സത്യം ചെയ്ത്
നിയമസഭയിലെത്തിയ സജി ചെറിയാൻ എം.എൽ.എ സ്ഥാനം നിർബ്ബന്ധമായും രാജിവെക്കണമെന്ന്
കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്  ചൊല്ലിക്കൊടുത്ത പ്രതിജ്ഞ നേതാക്കളും പ്രവർത്തകരും ഏറ്റുചൊല്ലി.

കോൺഗ്രസ് നേതാക്കളായ
വി.ഗോപി, വിനോദ് ആവിക്കര, പ്രവീൺ തോയമ്മൽ, കെ.പി.മോഹനൻ കെ.കെ.ബാബു, പി.വി. തമ്പാൻ, സുരേഷ് ബാബു, മുരളീധരൻ .കെ.പി., ചന്ദ്രൻ ഞാണിക്കടവ്, സുജിത് പുതുക്കൈ, സുരേഷ് കൊട്രച്ചാൽ, ചന്ദ്രശേഖരൻ മേനിക്കോട്ട് . ഭാസ്ക്കരൻ കല്ലഞ്ചിറ, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.
പ്രമോദ്.കെ.റാം സ്വാഗതവും പി.കെ.കരുണാകരൻ നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments