കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിനും കോട്ടിക്കുളത്തിനും ഇടയിൽ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടർന്ന് ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂർ പിടിച്ചിട്ടു
തിരുവനന്തപുരത്ത് നിന്നു മംഗലാപുരത്തേക്കു പോകുന്ന ഏറനാട് എക്സ്പ്രസ് ഇന്നലെ വൈകീട്ട്
3.30 മുതൽ 430 വരെ നീലേശ്വരം റെയിൽവെ സ്റ്റേഷനിലാണ് പിടിച്ചിട്ടത്.കാഞ്ഞങ്ങാടിന്നും കോട്ടിക്കുളത്തിനുമിടയിൽ പാളത്തിൽ അറ്റകുറ്റ ജോലി നടക്കുന്നതിനാലാണ് ഏറനാടിനെ പിടിച്ചിട്ടതെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.
0 Comments