Ticker

6/recent/ticker-posts

ബാത്തൂർ പാടശേഖരം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

അമ്പലത്തറ.. കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പണി പൂർത്തീകരിച്ച ഗുരുപുരം ബാത്തൂർ പാടശേഖര റോഡ് നാട്ടുകാർക്ക് തുറന്നു കൊടുത്തു.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ്  പി.ദാമോദരൻ ഉൽഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  രജനികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.പഞ്ചായത്ത് മെമ്പർ.കെ.എം.കുഞ്ഞികൃഷ്ണൻ, കുടുംബശ്രീ എഡിഎസ് പ്രസിഡൻ്റ് എൻ.കമല എന്നിവർ സംസാരിച്ചു.പി.എം.രാമചന്ദ്രൻ സ്വാഗതവും ബി. മുരളി അദ്ധ്യക്ഷതയും വഹിച്ചു.
Reactions

Post a Comment

0 Comments