കാഞ്ഞങ്ങാട്: :മുൻ എംഎൽഎ കെ .
കുഞ്ഞിരാമന്റെ പള്ളിക്കര അലക്കോട്ടെ വീട്ടുമുറ്റത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തിയ അജാനൂർ കൊളവയൽ സ്വദേശി ഉൾപ്പെടെ രണ്ട് പേരെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ അറസ്റ്റ് ചെയ്തു
കൊളവയലിലെ അബ്ദുള്ള 48, ചട്ടഞ്ചാലിലെ റഷീദ് 48 എന്നിവരാണ് പിടിയിലായത്.കാഞ്ഞങ്ങാട് നിന്നുമാണ് പ്രതികളെ പിടികൂടിയത്.ചന്ദനം പ്രതികളിൽ നിന്നും കണ്ടെടുത്തു.കടത്താൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താനുണ്ട്.
ഇന്നലെ
0 Comments