റിസോർട്ടിൽ നിന്നും ആറ് ലക്ഷം രൂപ കവർച്ച ചെയ്ത ദമ്പതികൾ അറസ്റ്റിൽ
July 09, 2022
കാഞ്ഞങ്ങാട്: ബേക്കൽകാപ്പിൽ ബീച്ച് റോഡിലെ ബേക്കൽ ഹോംസ് റ്റേറിസോർട്ടിൽ നിന്നും ആറ് ലക്ഷം രൂപ കവർച്ച ചെയ്ത ദമ്പതികളെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി.വി പിൻ അറസ്റ്റ് ചെയ്തു.ബംഗ്ളുരു ചിത്രദുർഗയിലെ പ്രദീപൻ 25, ഭാര്യ നിവേദിത 24 എന്നിവരാണ് പിടിയിലായത്.
റിസപ്ഷനടുത്തുള്ള മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.കർണാടക സ്വദേശികളായ രണ്ട് ജീവനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് നേരത്തെ സംശയമുണ്ടായിരുന്നു..സ്ഥാപന ഉടമ കെ.കെ.പ്രദീപൻ്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്.
0 Comments