Ticker

6/recent/ticker-posts

ഒടയംചാൽ പാറക്കല്ലിൽ വലിയ ഗർത്തം, ഉരുൾപൊട്ടൽ ഭീതി

കാഞ്ഞങ്ങാട്:ഒടയംചാൽ പാറക്കല്ലിൽ തോട് വഴി മാറിയൊഴുകിയതിനുപിന്നാലെ സമീപത്ത് കഴിഞ്ഞ ദിവസം വലിയ ഗർത്തവും രൂപപ്പെട്ടു. ഇതോടെ പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലായി.  കോടോം ബേളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ പെട്ട കുന്നും വയൽ പാറക്കല്ല് - നായ്ക്കയം റോഡിനോട് ചേർന്നുള്ള പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് പ്രദേശത്തെ തോട് ഗതി മാറിയൊഴുകിയത്. ഇതിനുപിന്നാലെയാണ്   തോടിൽ വലിയ ഗർത്തം രൂപപ്പെട്ടത്.   ഈ കുഴിയിലേക്ക് വെള്ളമിറങ്ങി പോവുകയാണ്. കുഴിയിൽ നിന്ന് വെള്ള കല്ലുകളും പൊങ്ങി  വരികയാണ്.  പുഴ മാറി ഒഴുകുകയും  പ്രദേശത്ത് വലിയ പുഴ രൂപപ്പെടുകയും ചെയ്തതോടെയാണ് ഉരുൾപൊട്ടൽ ഭീഷണിയിലായത്.  പ്രദേശത്തെ 50 ഏക്കർ ഏക്കർ കൃഷിഭൂമിയാണ് ഇതോടെ ഭീഷണിയിൽ കഴിയുന്നത്. നെല്ല്, റബർ, കവുങ്ങ് കൃഷിയാണി വിടെയുള്ളത്.  നാലുവർഷം മുമ്പാണ്  പ്രദേശത്തെ റോഡ് നെടുകെ പിളർന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും  നിലച്ചു. റോഡ് അറ്റകുറ്റപ്പണിക്കായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രദേശത്തെ  പ്രതിഭാസം കാരണം   റോഡ് അറ്റകുറ്റപ്പണി നടത്തുന്നതും പ്രയാസമാവുന്നുണ്ട്. റോഡ് നിർമാണത്തിൻ്റെ ഭാഗമായി മണ്ണ് നിറച്ചെങ്കിലും ചതുപ്പായതിനാൽ അടിഭാഗം കോൺക്രീറ്റ് ചെയ്യാതെ റോഡ് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സർക്കാർ ഫണ്ടും പഞ്ചായത്തിൻറെ തനത് ഫണ്ട് ഉപയോഗിച്ച് മഴക്കാലം കഴിയുന്നതോടെ റോഡ് അറ്റകുറ്റപ്പണി നടത്താനാണ് ശ്രമം കൂടുതൽ ഗർത്തം വീണ്ടുമുണ്ടായതോടെ നാട്ടുകാർ ഭീതിയിലായി വൈസ് പ്രസിഡൻറ് ദാമോദരൻ ഉൾപ്പെടെ സ്ഥലത്തെത്തി തുടർ നടപടികൾക്ക് വേഗത കൂട്ടി
Reactions

Post a Comment

0 Comments