കാഞ്ഞങ്ങാട്. വേലേശ്വരം ചാലിങ്കാൽ റോഡിൽ സുശീല ഗോപാലൻ നഗറിൽ നീലകണ്ഠനെ 37 സഹോദരി ഭർത്താവ് ബാംഗ്ലൂർ സ്വദേശിയായ ഗണേഷൻ 65 കഴിഞ്ഞ ദിവസം കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത് 200 രൂപയെ ചൊല്ലിയുള്ള തർക്കത്തിൽ.
കൊല്ലപ്പെട്ട നില കണ്o ൻ്റെ മരുമകൻ പെയിൻ്റ് ജോലിക്ക് പോയ വകയിൽ 600 രൂപ ലഭിച്ചിരുന്നുവെങ്കിലും ഇടനിലക്കാരനായിരുന്ന ഗണേഷൻ 400 രൂപ മാത്രമെ നൽകിയിരുന്നുള്ളൂ. 200 രൂപ മരുമകന് നൽകാത്തതിനെ നീലകണ്ഠൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഗണേഷൻ നാടിനെ നടുക്കിയ കൊലപാതകം നടത്തിയ ശേഷം മുങ്ങിയത്. കേരളം വിട്ട പ്രതിക്കായി കർണാടകയിലുൾപ്പെടെ പോലിസ് തിരച്ചിലാരംഭിച്ചു.പ്രതിയെ കണ്ടെത്താനായില്ല
0 Comments